Kerala
ഈരാറ്റുപേട്ടയിൽ ഇടിമിന്നലിൽ വീടും ഷെഡും കത്തി നശിച്ചു
സംഭവ സമയത്ത് വീട്ടിലുള്ളവർ പുറത്തായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി
ഈരാറ്റുപേട്ട | മഴയെ തുടർന്നുണ്ടായ ഇടിമിന്നലിൽ വീടും വീടിനോട് ചേർന്നുള്ള ഷെഡും കത്തി നശിച്ചു. ഈരാറ്റുപേട്ട മൂന്നിലവ് ഇരുമാപ്രമറ്റത്ത് ഉച്ചക്കുണ്ടായ ഇടിമിന്നലിലാണ് വീടും വീടിനോട് ചേർന്നുള്ള ഷെഡും കത്തി നശിച്ചത്.
ഇരുമാപ്ര ഇലവുമ്മാക്കൽ ജിജോയുടെ വീടിനാണ് ഇടിമിന്നലേറ്റത്. വീട്ടിലുണ്ടായിരുന്ന ഉപകരണങ്ങൾ ഉൾപ്പെടെ കത്തിനശിച്ചു. സംഭവ സമയത്ത് വീട്ടിലുള്ളവർ പുറത്തായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.







