Connect with us

Kerala

കൊല്ലം ചടയമംഗലത്ത് ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്ന സംഭവം: പ്രതി പിടിയിൽ

കൂലി സംബന്ധമായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്

Published

|

Last Updated

കൊല്ലം| കൊല്ലം ചടമയമംഗലത്ത് ഹോട്ടല്‍ ഉടമയെ ജീവനക്കാരന്‍ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മലപ്പുറം സ്വദേശി ഇര്‍ഷാദാണ് പിടിയിലായത്. കൂലി സംബന്ധമായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

സക്കീറിന്റെ മറ്റൊരു ഹോട്ടലില്‍ നേരത്തെ ജോലി ചെയ്തിരുന്ന ആളാണ് ഇര്‍ഷാദ്, പിന്നീട് കൂലി സംബന്ധമായ തര്‍ക്കത്തെത്തുടര്‍ന്ന് ഇര്‍ഷാദ് നാട്ടിലേക്ക് പോയിരുന്നു. പിന്നീട് ഒരു മാസം മുന്‍പാണ് ഇയാള്‍ തിരികെ ജോലിയില്‍ പ്രവേശിച്ചത്.

തിങ്കളാഴ്ച കൂരിയോടുള്ള ഹോട്ടലില്‍ അറ്റകുറ്റപ്പണികള്‍ക്കായി എത്തിയതായിരുന്നു ഉടമയായ സക്കീര്‍. ഇവിടേക്കെത്തിയ ഇര്‍ഷാദ് ഹോട്ടലിന്റെ മുകളിലത്തെ മുറിയില്‍ വെച്ച് സക്കീറിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം നാട്ടില്‍ അത്യാവശ്യമായി പോകണമെന്ന് മറ്റൊരു ജീവനക്കാരനെ വിശ്വസിപ്പിച്ച് ബസ് സ്റ്റാന്‍ഡിലെത്തിയ ഇര്‍ഷാദ് അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പോലീസ് ഇയാളെ മണ്ണന്തലയില്‍ വെച്ച് പിടികൂടുകയായിരുന്നു.

 

Latest