Connect with us

National

ഹോംസ്റ്റേ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു; അഞ്ചുപേര്‍ അറസ്റ്റില്‍

പ്രതികളുടെ കയ്യില്‍ തന്റെ അശ്ലീല വീഡിയോ ഉണ്ടെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്ന് യുവതി പോലീസിനോട് പറഞ്ഞു

Published

|

Last Updated

ആഗ്ര| ആഗ്രയില്‍ ഹോംസ്റ്റേ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷമായിരുന്നു പീഡനം. 25 വയസുകാരിയാണ് ക്രൂരമായി പീഡനത്തിന് ഇരയായത്. പ്രതികളുടെ കയ്യില്‍ തന്റെ അശ്ലീല വീഡിയോ ഉണ്ടെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്ന് യുവതി പോലീസിനോട് പറഞ്ഞു.

മദ്യം കുടിപ്പിച്ച ശേഷം കുപ്പികൊണ്ട് യുവതിയുടെ നെറ്റിയില്‍ അടിച്ചുപൊട്ടിക്കുകയും ചെയ്തു. സഹായത്തിനു വേണ്ടി നിലവിളിക്കുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രതികള്‍ക്കെതിരെ ബലാത്സംഗ കുറ്റത്തിന് പുറമെ വധശ്രമത്തിനും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രി വൈകിയാണ് യുവതി പോലീസിനെ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് പോലീസ് ഹോംസ്റ്റേയിലെത്തി പ്രതികള്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നുവെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ (എസിപി) സദര്‍ അര്‍ച്ചന സിംഗ് പറഞ്ഞു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും കേസില്‍ നിയമനടപടി സ്വീകരിക്കുമെന്നും എസിപി കൂട്ടിച്ചേര്‍ത്തു. വാടക കെട്ടിടത്തിലാണ് ഹോംസ്‌റ്റേ പ്രവര്‍ത്തിക്കുന്നത്. ഹോംസ്റ്റേ സീല്‍ ചെയ്തിട്ടുണ്ട്.

 

 

Latest