Connect with us

National

വിവാഹേതര ബന്ധത്തെ എതിര്‍ത്തതിന് ഭാര്യയെയും മകളെയും കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ആശിഷ് കുമാര്‍ ഭാര്യയെ വടികൊണ്ട് അടിച്ചും മകളെ ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി.

Published

|

Last Updated

മീററ്റ് | ഉത്തര്‍പ്രദേശിലെ മീററ്റില്‍ വിവാഹേതര ബന്ധത്തെ എതിര്‍ത്ത ഭാര്യയെയും മൂന്ന് വയസുള്ള മകളെയും കൊലപ്പെടുത്തിയ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആശിഷ് കുമാര്‍ (38) എന്നയാളാണ് അറസ്റ്റിലായത്.

ഭാര്യ ജ്യോതിയും (35) മകള്‍ ഭവ്യയും വെള്ളക്കെട്ടിലേക്ക് വഴുതിവീണ് മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് ആശിഷ് കുമാര്‍ ആദ്യം പറഞ്ഞതെന്ന് പോലീസ് സൂപ്രണ്ട് (റൂറല്‍) അനിരുദ്ധ് സിംഗ് പറഞ്ഞു.

എന്നാല്‍, ആശിഷ് കുമാര്‍ ഭാര്യയെ വടികൊണ്ട് അടിച്ചും മകളെ ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. പിന്നീട്, മൃതദേഹങ്ങള്‍ കനാലിലും ഹിന്‍ഡന്‍ നദിയിലും എറിഞ്ഞു. തുടര്‍ന്ന് ജ്യോതിയെയും ഭവ്യയെയും കാണാനില്ലെന്ന് പ്രതി ഭാര്യാ സഹോദരന്മാരെ ഫോണില്‍ വിളിച്ചറിയിച്ചു.

 

 

Latest