Connect with us

hijab issue

ഹിജാബ്; കോടതി വിധി പുനഃപരിശോധിക്കണം- കേരള മുസ്ലിം ജമാഅത്ത്

ഹിജാബ് ഇസ്‌ലാമിലെ അവിഭാജ്യ ഘടകം; മുസ്ലിം പെണ്‍കുട്ടികളുടെ മൗലിക അവകാശം

Published

|

Last Updated

മലപ്പുറം | ഹിജാബ് ഇസ്‌ലാമിലെ അവിഭാജ്യ ഘടകമാണെന്നും മറിച്ചുള്ള കര്‍ണാടക ഹൈക്കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്നും കേരള മുസ്ലിം ജമാ അത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. ഹിജാബ് മുസ്ലിം പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം മൗലികാവകശമാണ്. ത് മറ്റൊരാളുടെയും സ്വാതന്ത്ര്യത്തെ ഹനിക്കാത്തതുമാണ്. അതിനാല്‍ കര്‍ണാടക ഹൈക്കോടതി വിധി പുന:പരിശോധിക്കണം.

ഇന്ത്യയിലെ ഏതൊരു പൗരനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഭക്ഷണം കഴിക്കാനുമുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന വകവെച്ച് തരുന്നുണ്ട്. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കാത്തിടത്തോളം കാലം എല്ലാ വിശ്വാസങ്ങളെയും ആചാരങ്ങളെയും അനുവദിച്ച് കൊടുക്കുക എന്നതാണ് ഭരണഘടനയുടെ 25-ാം വകുപ്പിന്റെ അന്തസത്ത. അതിനു പകരം ഓരോ ആചാരങ്ങളെയും കോടതി പരിശോധിച്ച് തീര്‍പ്പ് കല്‍പിക്കുമ്പോള്‍ ഇഷ്ടമുള്ള മതം പിന്തുടരുക എന്ന ഭരണഘടനാ വാഗ്ദാനം ലംഘിക്കപ്പെടും.

ഇത്തരമൊരു വിധിയുടെ പശ്ചാതലത്തില്‍ ക്യാമ്പസിനകത്തും പുറത്തും പെണ്‍കുട്ടികള്‍ അക്രമിക്കപ്പെടുമെന്ന് ആശങ്കപ്പെടുന്നു. ഭരണകൂടം ഈ വിഷയത്തില്‍ വേണ്ട ജാഗ്രത പുലര്‍ത്തണമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.