Connect with us

Kerala

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണം; ഇല്ലെങ്കില്‍ ഭാവി കേരളം മാപ്പുതരില്ല: ടി പത്മനാഭന്‍

Published

|

Last Updated

തിരുവനന്തപുരം | ഐ എഫ് എഫ് കെ വേദിയില്‍ സര്‍ക്കാറിനെ പരോക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരന്‍ ടി പത്മനാഭന്‍. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ഭാവി കേരളം മാപ്പു തരില്ല. നടിയെ ആക്രമിച്ച കേസില്‍ തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം. ഇത്തരം പ്രവൃത്തി ചെയ്താല്‍ താര ചക്രവര്‍ത്തിമാര്‍ക്ക് അധികം വാഴാനാകില്ല. എത്ര വലിയവരായാലും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ ഇപ്പോഴും സുരക്ഷിതരല്ല. ഉദ്ഘാടന വേദിയിലെ ഭാവനയുടെ സാന്നിധ്യത്തെ ടി പത്മനാഭന്‍ അഭിനന്ദിച്ചു. ഉദ്ഘാടന ദിനത്തില്‍ അപരാജിതയായ പെണ്‍കുട്ടിയാണ് അതിഥിയായതെന്നും അദ്ദേഹം പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമം ഉടന്‍: മന്ത്രി
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമം ഉടനുണ്ടാകുമെന്ന് മന്ത്രി സജി ചെറിയാന്‍. നിയമസഭ ചേര്‍ന്ന് എത്രയും പെട്ടെന്ന് കരട് പാസാക്കും.

Latest