Kerala
പത്തനംതിട്ടയുടെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ; നദികളിലെ ജലനിരപ്പ് ഉയരുന്നു
പമ്പാനദിയില്‍ അയിരൂര്‍ ഭാഗത്ത് 7.06 മീറ്ററും മാരാമണ്ണില്‍ 5.89 മീറ്ററും ആറന്മുളയില്‍ 5.60 മീറ്ററും ജലനിരപ്പുണ്ടായി

പത്തനംതിട്ട | ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ. നദികളിലെ ജലനിരപ്പും ഉയരുകയാണ്. പമ്പാനദിയില്‍ അയിരൂര്‍ ഭാഗത്ത് ഇന്ന് 7.06 മീറ്ററായിരുന്നു ജലനിരപ്പ്. 8.5 മീറ്ററാണ് ഈ ഭാഗത്ത് മുന്നറിയിപ്പ് നിലയായി കണക്കാക്കിയിരിക്കുന്നത്.
മാരാമണ്ണില്‍ 5.89 മീറ്ററും ആറന്മുളയില്‍ 5.60 മീറ്ററും ജലനിരപ്പുണ്ടായി. മാരാമണ്‍ ഭാഗത്ത് ആറ് മീറ്ററാണ് മുന്നറിയിപ്പ് ലവല്‍. അച്ചന്‍കോവിലാറിന്റെ വനമേഖലയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. ഇന്ന് 18.45 മീറ്ററായിരുന്നു കോന്നിയില്‍ ജലനിരപ്പ്. കല്ലേലിയില്‍ 29.85 മീറ്റര്‍ വെള്ളമുണ്ടായിരുന്നു. എന്നാല്‍ പന്തളത്ത് 7.29 മീറ്ററാണ് ജലനിരപ്പ്. മണിമലയാറ്റില്‍ വള്ളംകുളത്ത് വൈകുന്നേരം 4.45 മീറ്ററില്‍ ജലനിരപ്പ് എത്തി. മണിണലയാറ്റില്‍ 4.2 മീറ്റര്‍ പിന്നിടുമ്പോഴാണ് പ്രളയ മുന്നറിയിപ്പ് നല്കുന്നത്.
വടശേരിക്കരയില്‍ 88 മില്ലിമീറ്റര്‍, മൂഴിയാറില്‍ 57.2, കക്കി 92, പമ്പ 114 നിലയ്ക്കല്‍ 60 മില്ലിമീറ്റര്‍ എന്നിങ്ങനെ മഴ രേഖപ്പെടുത്തി. പെരുന്തേനരുവിയില്‍ 52, അയിരൂര്‍ 63.6 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. തിരുവല്ലയില്‍ 64, പത്തനംതിട്ട 53.6, കോന്നി എസ്റ്റേറ്റ് 47.5 മില്ലിമീറ്ററും മഴ പെയ്തു.