Connect with us

International

വെനസ്വേലയില്‍ കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിച്ചില്‍; 22 മരണം, 52 പേരെ കാണാതായി

ലാസ് ടെജേരിയാസ്  പട്ടണം പൂര്‍ണമായും മണ്ണിടിച്ചിലില്‍ ഇല്ലാതായി

Published

|

Last Updated

കരാകസ്|  വെനസ്വേലയില്‍ കനത്ത മഴയെത്തുടര്‍ന്നുമ്ടായ മണ്ണിടിച്ചിലില്‍ 22 പേര്‍ മരിച്ചു. 50ലധികം പേരെ കാണാതായി. കനത്ത മഴയില്‍ നദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മധ്യ വെനസ്വേലയിലാണ് സംഭവം. 30 വര്‍ഷത്തിനിടയുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തെയാണ് രാജ്യം അഭിമുഖീകരിക്കുന്നത്.

ദുരന്തത്തില്‍ അന്‍പതിലധികം പേരെ കാണാതായതായി വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് പറഞ്ഞു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും മണ്ണിനടിയിലായി. 52 പേരെ ഇനി കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ആയിരത്തോളം പേര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായിട്ടുണ്ടെന്ന് ആഭ്യന്തര, നീതിന്യായമന്ത്രി റെമിജിയോ സെബല്ലോസ് ഇച്ചാസോ പറഞ്ഞു.

ലാസ് ടെജേരിയാസ്  പട്ടണം പൂര്‍ണമായും മണ്ണിടിച്ചിലില്‍ ഇല്ലാതായി. വെനസ്വേലയില്‍ ഇതുവരെയുണ്ടായതില്‍ വച്ച് ഏറ്റവും വലിയ മണ്ണിടിച്ചിലാണിത്. 1999ല്‍ കാരക്കാസിന് വടക്കുള്ള വര്‍ഗാസ് എന്ന സംസ്ഥാനത്ത് 10,000ത്തോളം പേരാണ് മണ്ണിടിച്ചിലില്‍ മരിച്ചത്.

 

Latest