Connect with us

Food safety inspection

ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി

ആശുപത്രികള്‍ക്ക് സൗകര്യം ഒരുക്കി കൊടുക്കുന്നതിനേക്കാള്‍ വളരെ പ്രധാനപ്പെട്ടതാണ് ജനങ്ങള്‍ക്ക് നല്ല ഭക്ഷണം കഴിക്കുന്നതിന് സാഹചര്യമൊരുക്കി കൊടുക്കുകയെന്നത്.

Published

|

Last Updated

പത്തനംതിട്ട | ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇന്ന് രാവിലെ പത്തനംതിട്ട കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാധ്യമ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

ആശുപത്രികള്‍ക്ക് സൗകര്യം ഒരുക്കി കൊടുക്കുന്നതിനേക്കാള്‍ വളരെ പ്രധാനപ്പെട്ടതാണ് ജനങ്ങള്‍ക്ക് നല്ല ഭക്ഷണം കഴിക്കുന്നതിന് സാഹചര്യമൊരുക്കി കൊടുക്കുകയെന്നത്. ഹോട്ടലുകളിലെ ശുചിത്വം സംബന്ധിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷ വിഭാഗം ക്രിയാത്മകമായി നടപടികള്‍ തുടരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജില്ലാ കലക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍ ഐ പി എസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Latest