Connect with us

Pathanamthitta

ആരോഗ്യമന്ത്രിയുടെ ഓഫിസ് നിറയെ അഴിമതിയുടെ കറുത്ത വറ്റുകള്‍: ജെബി മേത്തര്‍ എം പി

മന്ത്രിയുടെ പി ആര്‍ നാടകമല്ലാതെ ആരോഗ്യ മേഖലയില്‍ മറ്റൊന്നും നടക്കുന്നില്ല

Published

|

Last Updated

പത്തനംതിട്ട |  ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ ഓഫീസില്‍ നിറയെ അഴിമതിയുടെ കറുത്ത വറ്റുകളാണെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം പി കുറ്റപ്പെടുത്തി. മന്ത്രിയുടെ ഓഫീസിന് നേരെ ഗൂഢാലോചന എന്ന മുഖ്യമന്ത്രിയുടെ കണ്ടെത്തല്‍ ശരിയാണ്. മഹിള കോണ്‍ഗ്രസ് ഉല്‍സാഹ് ബ്ലോക്ക് തല കണ്‍വന്‍ഷന്‍ പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഇടതു പക്ഷ എം എല്‍ എയുടെ മുറിയില്‍ ഇടതു യുവനേതാക്കള്‍ നടത്തിയ ഗൂഢാലോചനയെ കുറിച്ച് എന്തു കൊണ്ട് അന്വേഷിക്കുന്നില്ല. മന്ത്രിയുടെ പി ആര്‍ നാടകമല്ലാതെ ആരോഗ്യ മേഖലയില്‍ മറ്റൊന്നും നടക്കുന്നില്ല.

ആശുപത്രികള്‍ തോറും കയറിയിറങ്ങി കുട്ടികളെ എടുത്തതു കൊണ്ട് കാര്യമില്ല. ഡോക്ടര്‍മാരില്ല, നേഴ്സുമാരില്ല, അവശ്യ മരുന്നുകളുമില്ല. മന്ത്രിയുടെ ധിക്കാരത്തിന് മാത്രം കുറവില്ലെന്നും ജെബി മേത്തര്‍ പറഞ്ഞു.

ബ്ലോക്ക് പ്രസിഡന്റ് സജിനി മോഹന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ലക്ഷ്മി, ജനറല്‍ സെക്രട്ടറിമാരായ സുജാ ജോണ്‍, ഗ്ലാഡിസ്, ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍, മഹിളാകോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് രജ, റജി ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

 

---- facebook comment plugin here -----

Latest