Connect with us

Kerala

മദ്യപാനത്തിനിടെ സുഹൃത്തിനെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് തലക്കടിച്ചു

മദ്യ നിരോധന മേഖലയായ അട്ടപ്പാടിയില്‍ ഇവര്‍ക്ക് എങ്ങനെയാണ് മദ്യം ലഭിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്

Published

|

Last Updated

പാലക്കാട് | അട്ടപ്പാടി കുളപ്പടിയില്‍ മദ്യപാനത്തിനിടെ യുവാവിനെ സുഹൃത്ത് മര്‍ദിച്ചു. കുളപ്പടി സ്വദേശി പണലിയുടെ തലയില്‍ മൂര്‍ച്ചയുള്ള വസ്ഥു കൊണ്ട് അടിയേറ്റു.സംഭവത്തിന്‍ പണലിയുടെ സുഹൃത്തായ ഈശ്വരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തലയ്ക്ക് സാരമായി പരുക്കേറ്റ പണലിയെ നാട്ടുകാര്‍ കോട്ടത്ത ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ പണലിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മദ്യ നിരോധന മേഖലയായ അട്ടപ്പാടിയില്‍ ഇവര്‍ക്ക് എങ്ങനെയാണ് മദ്യം ലഭിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

 

Latest