Connect with us

Education

സൂപ്പര്‍ 500' സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് ഹാര്‍വെസ്റ്റ് കോച്ചിങ്ങ് സ്‌കൂള്‍

സ്‌കോളര്‍ഷിപ്പിന് അര്‍ഹരാവുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തികച്ചും സൗജന്യമായി ഹാര്‍വെസ്റ്റ് റിപീറ്റേര്‍സ് ബാച്ചില്‍ അഡ്മിഷനെടുത്ത് NEET/JEE എന്‍ട്രന്‍സുകള്‍ റിപീറ്റ് ചെയ്യാന്‍ സാധിക്കുന്നതാണ്.

Published

|

Last Updated

കോഴിക്കോട്|മെഡിക്കല്‍/എഞ്ചിനീയറിംഗ് മേഖലകളില്‍ തുടര്‍പഠനം ആഗ്രഹിക്കുന്ന പ്ലസ്ടു കഴിഞ്ഞ എന്‍ട്രന്‍സ് റിപീറ്റേര്‍സ് ആയ വിദ്യാര്‍ത്ഥികള്‍ക്ക് മലപ്പുറം സ്ഥിതി ചെയ്യുന്ന ഹാര്‍വെസ്റ്റ് കോച്ചിങ് സ്‌കൂള്‍ ‘സൂപ്പര്‍ 500’ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു. മെഡിക്കല്‍/ എഞ്ചിനീയറിംഗ് എന്‍ട്രന്‍സിന് വേണ്ടി തയ്യാറെടുക്കുന്ന പഠിക്കാന്‍ മിടുക്കരായ, സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന എന്‍ട്രന്‍സ് റിപീറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന 500 വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ സുവര്‍ണ്ണാവസരം ലഭിക്കുന്നത്. സ്‌കോളര്‍ഷിപ്പിന് അര്‍ഹരാവുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തികച്ചും സൗജന്യമായി ഹാര്‍വെസ്റ്റ് റിപീറ്റേര്‍സ് ബാച്ചില്‍ അഡ്മിഷനെടുത്ത് NEET/JEE എന്‍ട്രന്‍സുകള്‍ റിപീറ്റ് ചെയ്യാന്‍ സാധിക്കുന്നതാണ്.

കേരള സിലബസ് പ്ലസ്ടു സയന്‍സില്‍ 95 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും, CBSE യില്‍ 85 ശതമാനം മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കും, പുറമെ ഹാര്‍വെസ്റ്റ് സംഘടിപ്പിക്കുന്ന യോഗ്യത പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കുമാണ് ഈ സ്‌കോളര്‍ഷിപ്പ് ലഭ്യമാകുന്നത്. 2024 ലെ ഹാര്‍വെസ്റ്റ് കോച്ചിങ്ങ് സ്‌കൂളിന്റെ സ്വപ്ന പദ്ധതിയായ സൂപ്പര്‍ 500 സ്‌കോളര്‍ഷിപ്പ് സംസ്ഥാനത്തെ മെഡിക്കല്‍ / എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് രംഗത്ത് വലിയ പ്രചോദനമാകുന്നതാണ്. NEET/JEE റിപീറ്റേര്‍സ് ബാച്ചുകള്‍ക്ക് പുറമെ പ്ലസ്ട്രുവിനൊപ്പം തന്നെ എന്‍ട്രന്‍സ് കോച്ചിങ്ങ്, 8, 9, 10 ഫൗണ്ടേഷന്‍ ബാച്ചും ഹാര്‍വെസ്റ്റ് കോച്ചിങ്ങ് സ്‌കൂളിന്റെ പ്രത്യേകതയാണ്.

സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് റെസിഡന്‍ഷ്യല്‍ ബാച്ചില്‍ അഡ്മിഷനെടുക്കാം. സ്റ്റഡി മെറ്റീരിയല്‍ ചാര്‍ജും ഹോസ്റ്റല്‍ ഫീസും ഒഴികെയുള്ള അക്കാഡമിക് ഫീസില്‍ 100  ഇളവോടു കൂടിയാണ് റിപ്പീറ്റ് ചെയ്യാന്‍ സാധിക്കുക. താല്പര്യമുള്ള, അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഹാര്‍വെസ്റ്റ് സ്‌കൂളില്‍ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 7558 887 006, 7558 887 005

 

 

 

Latest