Connect with us

Editors Pick

ഹരിഹർ കോട്ട; ഇന്ത്യയിലെ ഏറ്റവും ദുഷ്കരമായ ട്രക്കിംഗ് കേന്ദ്രം

ചരിത്രം കൊണ്ടും ഇതിന്റെ സ്ഥാനം കൊണ്ടും ചുറ്റുമുള്ള ഭൂപ്രകൃതിയുടെ വിശാലത കൊണ്ടും ഈ കോട്ട വളരെ പ്രശസ്തമാണ്.

Published

|

Last Updated

ഹാരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന ഹരിഹർകോട്ട വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കുത്തനെയുള്ള പാറയിൽ വെട്ടിയ പടികൾ കാരണം വെല്ലുവിളി നിറഞ്ഞ ട്രക്കിങ്ങിന് പേര് കേട്ടതാണ്. 80° ചരിവുള്ള ഈ പടികൾ സാഹസികർക്ക് ആവേശവും എന്നാൽ പേടിയും നൽകുന്ന ഒന്നാണ്. ഈ പടികൾ കയറുന്നത് പരിചയസമ്പന്നരായ ട്രക്കിംഗുകാർക്ക് സാഹസികതയുടെ ആനന്ദം നൽകുന്നു.

ചരിത്രം കൊണ്ടും ഇതിന്റെ സ്ഥാനം കൊണ്ടും ചുറ്റുമുള്ള ഭൂപ്രകൃതിയുടെ വിശാലത കൊണ്ടും ഈ കോട്ട വളരെ പ്രശസ്തമാണ്. ഇടുങ്ങിയ പാതകളും പാറക്കെട്ടുകളും ഉൾപ്പെടെയുള്ള പരുക്കൻ പ്രദേശമാണ് ഇത്.

സമുദ്രനിരപ്പിൽ നിന്ന് 3676 അടി ഉയരത്തിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് ഇങ്ങോട്ടുള്ള ട്രക്കിംഗ് വളരെ അപകടം നിറഞ്ഞതാണ്. ഈ സമയത്ത് പച്ച പുതച്ച് ഇവിടെമാകെ മനോഹരമാകുമെങ്കിലും പായലും അതുമൂലം ഉണ്ടാകുന്ന വഴുക്കും യാത്ര ദുഷ്കരമാക്കുന്നു.

ശൈത്യകാലമാണ് ഹരിഹർ കോട്ടയിൽ ട്രക്കിംഗ് നടത്താൻ ഏറ്റവും അനുയോജ്യമായ സമയം. ഈ സമയത്ത് കാലാവസ്ഥ സുഖകരവും കാഴ്ചകൾ വ്യക്തവും ആണ്.ഇനി നിങ്ങൾ വളരെ സാഹസികമായ ഒരു ട്രക്കിംഗ് ആണ് ആഗ്രഹിക്കുന്നത് എങ്കിൽ മലമുകളിൽ ഒരു കോട്ട പോലെ കൊത്തിയിരിക്കുന്ന ഹരിഹർ കോട്ട ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്.

Latest