Connect with us

Kozhikode

ഹള്‌റയും ജീലാനി അനുസ്മരണവും ഇന്ന്

സയ്യിദ് ശാഫി ബാ അലവി വളപട്ടണം ഹള്റക്ക് നേതൃത്വം നല്‍കും.

Published

|

Last Updated

നോളജ് സിറ്റി| ജാമിഉല്‍ ഫുതൂഹില്‍ വെച്ച് നടക്കുന്ന മാസാന്ത ഹള്‌റയും ജീലാനി അനുസ്മരണവും ഇന്ന് (വെള്ളി). മഗ്രിബ് നിസ്‌കാരനന്തരമാണ് മജ്‌ലിസ് ആരംഭിക്കുന്നത്. ജീലാനി അനുസ്മരണം, മുഹിയുദ്ദീന്‍ മൗലിദ്, മുഹിയുദ്ദീന്‍ മാല ആലാപനം, ഖാദിരിയ്യ ദിക്ര് എന്നിവ സംഗമത്തില്‍ നടക്കും. സയ്യിദ് ശാഫി ബാ അലവി വളപട്ടണം ഹള്റക്ക് നേതൃത്വം നല്‍കും. സി പി ശാഫി സഖാഫി ജീലാനി അനുസ്മരണ പ്രഭാഷണം നടത്തും.

ഇതിന് മുന്നോടിയായി കേരള മുസ്ലിം ജമാഅത്ത് നോളജ് സിറ്റി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സിറ്റി സുഭാഷിതം നടക്കും. വൈകുന്നേരം നാല് മണിക്ക് ജാമിഉല്‍ ഫുതൂഹില്‍ വെച്ച് നടക്കുന്ന സിറ്റി സുഭാഷിതം മര്‍കസ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. സുന്നി മാനേജ്മെന്റ് അസ്സോസിയേഷന്‍ (എസ് എം എ) സംസ്ഥാന സെക്രട്ടറി വള്ളിയാട് മുഹമ്മദലി സഖാഫി ക്ലാസ്സെടുക്കും.

 

 

 

---- facebook comment plugin here -----

Latest