Connect with us

National

ഗ്യാന്‍വാപി മസ്ജിദ്; ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിക്കുക.

Published

|

Last Updated

ലക്‌നോ| ഗ്യാന്‍വാപി മസ്ജിദില്‍ പൂജ നടത്താന്‍ അനുമതി നല്‍കിയ കീഴ്‌കോടതി വിധി ശരിവച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിക്കുക.

ജനുവരി 31ന് ഗ്യാന്‍വാപി മസ്ജിദില്‍ പൂജ നടത്താന്‍ വരാണസി ജില്ലാ കോടതി അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് ഫെബ്രുവരി ഒന്നിന് പള്ളിയുടെ തെക്കുഭാഗത്ത് പൂജ ആരംഭിക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി രണ്ടിന് മസ്ജിദ് കമ്മറ്റി പൂജ തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ട് ഹരജി സുപ്രീംകോടതി തള്ളുകയായിരുന്നു.

ആരാധനക്ക് അനുമതി തേടി ഹിന്ദു മതസ്ഥരായ അഞ്ച് സ്ത്രീകളാണ് ഹൈക്കോടതിയെ സമീപിച്ചത്. മസ്ജിദ് നില്‍ക്കുന്നിടത്ത് ശിവ ലിംഗം കണ്ടെത്തിയതായി ഹിന്ദു പക്ഷം അവകാശപ്പെട്ടിരുന്നു. എന്നാല്‍ കണ്ടെത്തിയത് നീരുറവയാണെന്നാണ് മുസ്ലിം പക്ഷം വ്യക്തമാക്കുന്നത്. 2022 ല്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുപക്ഷം അവകാശപ്പെടുന്ന വുസുഖാന സുപ്രീംകോടതി സീല്‍ ചെയ്തിരുന്നു.

 

 

 

Latest