Connect with us

bilkis bano case

ബിൽക്കീസ് ബാനു കേസിലെ പ്രതിക്കൊപ്പം വേദി പങ്കിട്ട് ഗുജറാത്ത് എം പിയും എം എൽ എയും

സർക്കാർ വേദിയിലാണ് പ്രതിയെ ഇരുത്തിയത്.

Published

|

Last Updated

അഹമ്മദാബാദ് | ബിൽക്കീസ്​ ബാനു കൂട്ട ബലാത്സംഗ കേസിലെ പ്രതികളിൽ ഒരാൾക്കൊപ്പം വേദി പങ്കിട്ട് ഗുജറാത്തിലെ എം പിയും എം എൽ എയും. സർക്കാർ വേദിയിലാണ് പ്രതിയെ ഇരുത്തിയത്. മോചനത്തിനെതിരെ ബിൽക്കീസ് ബാനു സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പ്രതിക്ക് പ്രാധാന്യം നൽകുന്ന തരത്തിൽ സർക്കാർ വേദിയിൽ ഇരുത്തിയത്.

കേസിൽ കോടതി ജീവപര്യന്തം ശിക്ഷിച്ച 11 പ്രതികൾക്ക്​ ഗുജറാത്ത് സർക്കാർ ശിക്ഷാ ഇളവ്​ നൽകുകയും മോചിപ്പിക്കുകയും ചെയ്തിരുന്നു. മാർച്ച് 25ന് ദാഹോദ് ജില്ലയിലെ കർമാദി ഗ്രാമത്തിൽ നടന്ന ജലവിതരണ പദ്ധതികളുടെ പരിപാടിയിലാണ് പ്രതിയായ ശൈലേഷ് ചിമൻലാൽ ഭട്ട് വേദിയിലെത്തിയത്. ദഹോദ് എം പി ജസ്വന്ത് സിൻ ഭാഭോറിനും സഹോദരനും ലിംഖേഡ എം എൽ എയുമായ സൈലേഷ് ഭാഭോറിനുമൊപ്പം ഇയാൾ സ്റ്റേജിൽ നിൽക്കുന്ന വീഡിയോകളും ഫോട്ടോകളും ആണ്​ പുറത്തുവന്നത്​.

2002ലെ ഗുജറാത്ത് വംശഹത്യാ സമയത്താണ് ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്തത്. ബാനുവിൻ്റെ മൂന്ന് വയസ്സുള്ള മകളടക്കം കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിനത്തിൽ കൊടുംകുറ്റവാളികളെ മോചിപ്പിച്ചതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

---- facebook comment plugin here -----