Connect with us

National

പുതിയ പാർലിമെന്റിൽ ഗൃഹപ്രവേശം; വനിതാ ബിൽ അവതരിപ്പിച്ചു

ഗണേശ ചതുര് ത്ഥി ദിനമായ ഇന്ന് ഉച്ചയ്ക്ക് 1.15നാണ് പുതിയ പാർലിമെന്റ് മന്ദിരത്തിൽ സഭാ നടപടികൾക്ക് തുടക്കമായത്.

Published

|

Last Updated

ന്യൂഡൽഹി | പുതിയ പാർലിമെന്റ് മന്ദിരത്തിൽ രാജ്യസഭാ, ലോക്സഭാ സമ്മേളനത്തിന് തുടക്കമായി. ഗണേശ ചതുര് ത്ഥി ദിനമായ ഇന്ന് ഉച്ചയ്ക്ക് 1.15നാണ് പുതിയ പാർലിമെന്റ് മന്ദിരത്തിൽ ലോക്സഭാ നടപടികൾക്ക് തുടക്കമായത്. തുടർന്ന് 2:12ന് പുതിയ വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു.

ചരിത്രപരമായ ബിൽ കൊണ്ടുവരാൻ പോകുകയാണെന്ന് ബിൽ അവതരിപ്പിച്ചുകൊണ്ട് നിയമമന്ത്രി അർജുൻറാം മേഘ്‌വാൾ പറഞ്ഞു. നിലവിൽ 82 വനിതാ എംപിമാരാണ് ലോക്സഭയിലുള്ളത്. വനിതകൾക്ക് 33 ശതമാനം സംവരണം നൽകുന്ന ഈ ബിൽ പാസാകുന്നതോടെ 181 വനിതാ എംപിമാരാകും. ബിൽ വ്യാഴാഴ്ച രാജ്യസഭയിൽ അവതരിപ്പിക്കും.

പാർലിമെന്റ് നടപടികൾ തുടങ്ങുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള എല്ലാ എംപിമാരും കാൽനടയായി പാർലിമെന്റ് മന്ദിരത്തിലെത്തി. ഉച്ചയ്ക്ക് 1.15ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള സഭാനടപടികൾ ആരംഭിച്ചു. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയെ അഭിസംബോധന ചെയ്തു. വനിതാ ബിൽ ലോക്സഭയിൽ അവതരിപ്പിക്കുമെന്നും നാരി ശക്തി വന്ദൻ നിയമം എന്നായിരിക്കും ഇതിന്റെ പേരെന്നും പ്രധാനമന്ത്രി പറഞ്ഞു. 25 മിനിറ്റ് നീണ്ട പ്രസംഗത്തിൽ 10 മിനിറ്റാണ് മോദി സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിച്ചത്.

ഇതിന് പിന്നാലെ ബില്ലിന്റെ പകർപ്പിനെ ചൊല്ലി പ്രതിപക്ഷ എംപിമാർ സഭയിൽ ബഹളം വച്ചു. ബില്ലിന്റെ പകർപ്പ് ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പകരം. എന്നാൽ ബില്ലിന്റെ സോഫ്റ്റ് കോപ്പി എംപിമാർക്ക് ലഭ്യമാക്കിയിട്ടുണ്ടെന്ന് സർക്കാർ വിശദീകരണം നൽകി. ഇത് ഡിജിറ്റൽ ഇന്ത്യയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിശദീകരണം.

Latest