Kerala
ഗോവിന്ദച്ചാമി കേരളത്തിലെ സ്‌കൂളില്‍ പഠിക്കുന്നില്ലല്ലോ, ജയില്‍ ചാട്ടം സംബന്ധിച്ച് തന്നോട് ചോദിച്ചിട്ട് കാര്യമില്ല; മന്ത്രി വി ശിവന്‍കുട്ടി
ഗോവിന്ദച്ചാമിക്ക് ജയിലിനകത്ത് നിന്നും പുറത്ത് നിന്നും എല്ലാ പിന്തുണയും ലഭിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം| കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒരു സുരക്ഷാ വീഴ്ചയും ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഗോവിന്ദച്ചാമി കേരളത്തിലെ സ്‌കൂളിലൊന്നും പഠിക്കുന്നില്ല. ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം സംബന്ധിച്ച് തന്നോട് ചോദ്യം ചോദിച്ചിട്ട് കാര്യമില്ലെന്നും മന്ത്രി പ്രതികരിച്ചു. ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് പ്രതിപക്ഷവും ബിജെപിയും ആരോപണങ്ങള്‍ ഉന്നയിക്കവെയാണ് മന്ത്രിയുടെ പ്രതികരണം.
ഗോവിന്ദച്ചാമിക്ക് ജയില്‍ ചാടുന്നതിനായി ജയിലിനകത്ത് നിന്നും പുറത്ത് നിന്നും എല്ലാ പിന്തുണയും ലഭിച്ചിട്ടുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. ഒരു കൈക്ക് സ്വാധീനമില്ലാത്തയാള്‍ ഏകാന്തതടവില്‍ നിന്നും രാത്രി 1.15 ന് കമ്പികള്‍ മുറിച്ച് പുറത്തുവന്നതിലും നീളമുള്ള തുണിക്കൊണ്ട് വലിയ മതില്‍ ചാടിക്കടന്നതിലും ഒരുപാട് ദുരൂഹതകള്‍ ഉണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.