Connect with us

Kerala

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിചിത്രമായ രീതിയില്‍ പെരുമാറുന്നു: മന്ത്രി എം ബി രാജേഷ്

പ്രതിപക്ഷ നേതാവിന്റെ സ്ഥാനം തട്ടിയെടുക്കാന്‍ ഗവര്‍ണര്‍ നടത്തുന്ന നീക്കം അപലപനീയമാണെന്നും മന്ത്രി പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിചിത്രമായ രീതിയിലാണ് കുറച്ചുകാലമായി പെരുമാറുന്നതെന്ന് മന്ത്രി എം ബി രാജേഷ്. മുമ്പ് കോഴിക്കോട് മിഠായിത്തെരുവില്‍ ഹല്‍വ തിന്നാനായി പോയ ഗവര്‍ണര്‍ ഇപ്പോള്‍ നിലമേലില്‍ ഒരു കടയുടെ മുന്നില്‍ കുട്ടിയെ പോലെ വാശിപ്പിടിച്ചിരിക്കുന്നതുപോലെയാണ് കണ്ടത്. എന്നാല്‍ ഇത് ശിശുസഹജമായ വാശിയോ കൗതുകമോ മാത്രമായി കണാനാകില്ലെന്ന് എംബി രാജേഷ് പറഞ്ഞു.

എസ്എഫ്‌ഐ നിലമേലില്‍ ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി കാണിച്ചതിനു പിന്നാലെ കേന്ദ്രത്തില്‍ നിന്നും ഇടപെടല്‍ ഉണ്ടായിരിക്കുന്നു. തികഞ്ഞ രാഷ്ട്രീയ അജണ്ടയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും പ്രതിപക്ഷ നേതാവിന്റെ സ്ഥാനം തട്ടിയെടുക്കാന്‍ ഗവര്‍ണര്‍ നടത്തുന്ന നീക്കം അപലപനീയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest