National
സര്‍ക്കാര്‍ രൂപീകരണം; ഗവര്‍ണറെ കണ്ട് വിജയ്,നാളെ സത്യപ്രതിജ്ഞ
ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെക്ക് കേവല ഭൂരിപക്ഷമായ 118 സീറ്റുകള്‍ തികയ്ക്കാന്‍ ഇനിയും 10 സീറ്റുകള്‍ കൂടി വേണം.
ന്യൂഡല്‍ഹി | തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിച്ചുകൊണ്ട് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷന്‍ വിജയ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തി. തനിക്ക് പിന്തുണ നൽകുന്ന എംഎൽഎമാരുടെ പട്ടിക കൈമാറി. വിജയ് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുംഗവർണർ രാജേന്ദ്ര അർലേക്കർ ഉച്ചയോടെ ചെന്നൈയിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് വിജയ് അദ്ദേഹത്തെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെക്ക് കേവല ഭൂരിപക്ഷമായ 118 സീറ്റുകള്‍ തികയ്ക്കാന്‍ ഇനിയും 10 സീറ്റുകള്‍ കൂടി വേണം.
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അഞ്ച് സീറ്റുകള്‍ മാത്രമാണ് നേടിയത്. അതിനാല്‍ കോണ്‍ഗ്രസ് പിന്തുണച്ചാലും ടിവികെക്ക് മറ്റ് പാര്‍ട്ടികളുടെ സഹായം കൂടി വേണ്ടിവരും. കോണ്‍ഗ്രസിനെ കൂടാതെ സ്വതന്ത്രരടക്കം ആരെല്ലാം വിജയ്‌ക്കൊപ്പം ചേരുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. രണ്ട് സീറ്റുകള്‍ നേടിയ വിസികെ എന്ത് നിലപാട് സ്വീകരിക്കണമെന്നതില്‍ ആഭ്യന്തര ചര്‍ച്ചകള്‍ നടത്തിവരികയാണ്.
തിരഞ്ഞെടുപ്പില്‍ ഡിഎംകെ 59 സീറ്റുകളും, എഐഎഡിഎംകെ 47, പിഎംകെ 4, ഐയുഎംഎല്‍ 2, സിപിഐ 2, സിപിഐ(എം) 2 എന്നിങ്ങനെയും സീറ്റുകള്‍ നേടി. ബിജെപി, ഡിഎംഡികെ, എഎംഎംകെ എന്നീ പാര്‍ട്ടികള്‍ ഓരോ സീറ്റുകള്‍ വീതം നേടിയിട്ടുണ്ട്.
ടിവികെയെ പിന്തുണയ്ക്കണോ എന്ന കാര്യത്തില്‍ സ്വതന്ത്രമായ തീരുമാനമെടുക്കാന്‍ തമിഴ്നാട് കോണ്‍ഗ്രസിന് കേന്ദ്ര നേതൃത്വം പൂര്‍ണ്ണ അധികാരം നല്‍കിയിട്ടുണ്ട്. ബിജെപി അധികാരത്തില്‍ വരുന്നത് തടയാന്‍ ഒരു മതേതര സര്‍ക്കാരിനെ പിന്തുണയ്ക്കാനാണ് തങ്ങള്‍ താല്പര്യപ്പെടുന്നതെന്ന് തമിഴ്നാട് കോണ്‍ഗ്രസ് വ്യക്തമാക്കിയത്.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ ടിവികെയുടെ ഈ വമ്പിച്ച വിജയം ഡിഎംകെ-എഐഎഡിഎംകെ പാര്‍ട്ടികളുടെ പരമ്പരാഗത രാഷ്ട്രീയ ആധിപത്യത്തെ തകര്‍ത്തിരിക്കുകയാണ്. കൊളത്തൂര്‍ മണ്ഡലത്തില്‍ ടിവികെയുടെ വി എസ് ബാബുവിനോട് പരാജയപ്പെട്ട എം കെ. സ്റ്റാലിന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു







