Connect with us

Kerala

ബസിന് അടിയില്‍പ്പെട്ടു; വീട്ടമ്മയുടെ കാലറ്റു

പത്തനംതിട്ട കുമ്പളാംപൊയ്ക സ്വദേശിനി ശോഭനയുടെ കാലാണ് അറ്റുപോയത്.

Published

|

Last Updated

പത്തനംതിട്ട | വടശ്ശേരിക്കരയില്‍ സ്വകാര്യ ബസിന് അടിയില്‍പ്പെട്ട് വീട്ടമ്മയുടെ കാലറ്റു. കുമ്പളാംപൊയ്ക സ്വദേശിനി ശോഭനയുടെ കാലാണ് അറ്റുപോയത്.

ശോഭനയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട-കുടമുരുട്ടി റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ നിന്ന് ഇറങ്ങുമ്പോഴായിരുന്നു അപകടം.

ഇന്ന് വൈകിട്ടായിരുന്നു അപകടം. ശോഭന ബസില്‍ നിന്ന് ഇറങ്ങുന്നതിനിടയില്‍ കാല്‍വഴുതി ബസിനടിയില്‍പ്പെടുകയായിരുന്നു.