Connect with us

Techno

ഗൂഗിള്‍ പിക്‌സല്‍8 സ്മാര്‍ട്ട്‌ഫോണ്‍ ഒക്ടോബര്‍ 4ന് അവതരിപ്പിക്കും

ഗൂഗിള്‍ പിക്‌സല്‍ 8 സീരീസില്‍ കുറഞ്ഞത് രണ്ട് പുതിയ ഫോണുകളെങ്കിലും ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

|

Last Updated

ന്യൂഡല്‍ഹി| ഗൂഗിള്‍ പിക്‌സല്‍8 സ്മാര്‍ട്ട്‌ഫോണ്‍ ഒക്ടോബര്‍ 4ന് അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു. മെയ്ഡ് ബൈ ഗൂഗിള്‍ ഇവന്റ് എന്നറിയപ്പെടുന്ന ഇവന്റില്‍ വെച്ചാണ് പിക്‌സല്‍8 സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാന്‍ പോകുന്നത്. ഇവന്റ് ന്യൂയോര്‍ക്ക് സിറ്റിയിലാണ് നടക്കുക. ഇവന്റില്‍ വെച്ച് പിക്‌സല്‍ ഫോണ്‍ കൂടാതെ നിരവധി ഉത്പന്നങ്ങളും ഗൂഗിള്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഏതൊക്കെ ഉത്പ്പന്നങ്ങളാണ് ലോഞ്ച് ചെയ്യുന്നത് എന്ന കാര്യം ഗൂഗിള്‍ വെളിപ്പെടുത്തിയിട്ടില്ല.

ഗൂഗിള്‍ പിക്‌സല്‍ 8 സീരീസില്‍ കുറഞ്ഞത് രണ്ട് പുതിയ ഫോണുകളെങ്കിലും ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ആദ്യത്തേത് പിക്‌സല്‍ 8 എന്ന മോഡലും രണ്ടാമത്തെ മോഡല്‍ പിക്‌സല്‍ 8 പ്രോ ആയിരിക്കുമെന്നാണ് സൂചനകള്‍. ഈ ഡിവൈസുകളുമായി ബന്ധപ്പെട്ട നിരവധി റിപ്പോര്‍ട്ടുകള്‍ ഇതിനകം തന്നെ പുറത്ത് വന്നിട്ടുണ്ട്.

ഒക്ടോബറില്‍ നടക്കുന്ന ഇവന്റില്‍ പുതിയ പിക്‌സല്‍ സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കുന്നതിന് പുറമേ ഗൂഗിള്‍ രണ്ടാം തലമുറ പിക്സല്‍ വാച്ച് ലോഞ്ച് ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.