train accident
ആലുവയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി
മൂന്നുമണിക്കൂര്‍ ഗതാഗതം തടസ്സപ്പെടും
ചിത്രം പ്രതീകാത്മകം
ആലുവ | കൊല്ലത്തേക്ക് പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിന്‍ ആലുവയില്‍ വെച്ച് പാളം തെറ്റി. രണ്ട് ബോഗികള്‍ പാളത്തില്‍ നിന്ന് തെന്നിമാറി. സിമന്റുമായി പോവുകയായിരുന്ന ട്രെയിനാണ് പാളം തെറ്റിയത്. ട്രാക്ക് മാറുന്നതിനിടെയാണ് അപകടമുണ്ടായിത്. അവസാന രണ്ട് ബോഗികളാണ് തെന്നിമാറിയത്. മൂന്നുമണിക്കൂര്‍ ഗതാഗതം തടസ്സപ്പെടും. ഇരുഭാഗത്തേക്കുമുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.







