Connect with us

Business

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപയാണ് ഉയര്‍ന്നത്.

Published

|

Last Updated

തിരുവനന്തപുരം|സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 47560 രൂപയാണ്. കഴിഞ്ഞ ശനിയാഴ്ച മാത്രം പവന് 680 രൂപയാണ് വര്‍ധിച്ചത്. ഇതോടെയാണ് സ്വര്‍ണവില 47,000 രൂപയിലേക്കെത്തിയത്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 70 രൂപ ഉയര്‍ന്ന് 5945 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4935 രൂപയുമാണ്.

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയും ഉയര്‍ന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ ഉയര്‍ന്ന് 78 രൂപയായി. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.

 

 

Latest