Business
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 1720 രൂപ കുറഞ്ഞു
ഇന്നലെ ഒറ്റയടിക്ക് പവന് 2990 രൂപ വില ഉയര്‍ന്നിരുന്നു
തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ ഇടിവ്. ഇന്ന്1720 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്നലെ ഒറ്റയടിക്ക് പവന് 2990 രൂപ വില ഉയര്‍ന്നിരുന്നു. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 13,885 രൂപയാണ്. ഒരു പവന് 1,11,080 രൂപയുമാണ് വില വരുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്1,12,800 രൂപയായിരുന്നു വില.
2026 ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോര്‍ഡ് നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും നിലവിലെ യുദ്ധസാഹചര്യങ്ങളും സ്വര്‍ണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.
അതേസമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 260 രൂപയും 10 പവന്‍ വെള്ളിക്ക് 2600 രൂപയുമാണ് വില.
---- facebook comment plugin here -----



