Connect with us

Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു

ഇന്ന് ഒരു പവന് 200 രൂപയാണ് കൂടിയത്.

Published

|

Last Updated

കൊച്ചി|സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. ഇന്ന് ഒരു പവന് 200 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 47,760 രൂപയാണ്.

ഒരു ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 5970 രൂപയാണ് വില വരുന്നത്. ഇന്നലെ ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കൂടിയത്.

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ  47560 രൂപയായിരുന്നു വില. കഴിഞ്ഞ ശനിയാഴ്ച മാത്രം പവന് 680 രൂപയാണ് വര്‍ധിച്ചത്. ഇതോടെയാണ് സ്വര്‍ണവില 47,000 രൂപയിലേക്കെത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്  ഇന്നലെ  70 രൂപ ഉയര്‍ന്ന് 5945 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4935 രൂപയുമായിരുന്നു.

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല.  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില  78 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.