Kozhikode
വിദേശ പഠനസാധ്യതകളും കരിയർ വഴികളും ചർച്ച ചെയ്ത് 'ഗ്ലോബൽ അഡ്മിഷൻ സമ്മിറ്റ് 2026' കോഴിക്കോട് സമാപിച്ചു
ഫുസ്താത് ബൈ മർകസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമ്മിറ്റിൽ നൂറുകണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് പങ്കെടുത്തത്.
കോഴിക്കോട്| വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അന്താരാഷ്ട്ര ഉപരിപഠന മേഖലയിലെ പുത്തൻ സാധ്യതകൾ പരിചയപ്പെടുത്തിക്കൊണ്ട് ‘ഗ്ലോബൽ അഡ്മിഷൻ സമ്മിറ്റ് 2026 – ഇൻ്റർനാഷണൽ സെമിനാറും സ്പോട്ട് അഡ്മിഷൻ ഡ്രൈവും’ കോഴിക്കോട് കാലിക്കറ്റ് ടവറിൽ വെച്ച് പ്രൗഢമായി നടന്നു. ഫുസ്താത് ബൈ മർകസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമ്മിറ്റിൽ നൂറുകണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് പങ്കെടുത്തത്.
സമകാലിക വിദ്യാഭ്യാസ പരിസരത്ത് വിദേശ പഠനം തിരഞ്ഞെടുക്കേണ്ടതിൻ്റെ പ്രസക്തിയെക്കുറിച്ചും, ഈ രംഗത്ത് ഫുസ്താത് ബൈ മർകസ് നൽകുന്ന വിശ്വസ്തവും പാരമ്പര്യവുമുള്ള പിന്തുണയെക്കുറിച്ചും സി.ഇ.ഒ അഡ്വ.മുഹമ്മദ് ശംവീൽ നൂറാനി,സി.ഒ.ഒ ഡോ. ബിസ്ന ബഡേരി എന്നിവർ സെമിനാറിൽ വിശദീകരിച്ചു. വിദ്യാർത്ഥികൾക്ക് കൃത്യമായ വഴികാട്ടിയാകാൻ ഫുസ്താത് ഗ്രൂപ്പിന് സാധിക്കുന്നുണ്ടെന്ന് അവർ വ്യക്തമാക്കി.
തുടർന്ന് നടന്ന കരിയർ ഗൈഡൻസ് സെഷന് പ്രമുഖ കരിയർ കൗൺസിലർ ജാഫർ സാദിഖ് പുളിയക്കോട് നേതൃത്വം നൽകി. വിദ്യാഭ്യാസ മേഖലയിലെ വളർന്നുവരുന്ന പുത്തൻ കരിയർ വഴികളും ആധുനിക അവസരങ്ങളും അദ്ദേഹം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ലളിതമായി വിശദീകരിച്ചു നൽകി.
യു കെ ഉൾപ്പെടെയുള്ള മുൻനിര വിദേശ സർവ്വകലാശാലകളിലെയും ഇന്ത്യയിലെ വിവിധ പ്രമുഖ യൂണിവേഴ്സിറ്റികളിലെയും പ്രതിനിധികൾ സമ്മിറ്റിൽ പങ്കെടുത്തു. തങ്ങളുടെ സ്ഥാപനങ്ങളിലെ കോഴ്സുകളെക്കുറിച്ചും നിലവിലുള്ള ഒഴിവുകളെക്കുറിച്ചും പ്രവേശന പ്രക്രിയകളെക്കുറിച്ചും പ്രതിനിധികൾ നേരിട്ട് വിശദീകരിച്ചു. സമ്മിറ്റിൻ്റെ ഭാഗമായി സജ്ജീകരിച്ച ഇന്റർനാഷണൽ, ഡൊമസ്റ്റിക് യൂണിവേഴ്സിറ്റി സ്റ്റാളുകൾ സന്ദർശകർക്ക് മികച്ച കരിയർ കൗൺസിലിംഗും കൃത്യമായ വിവരങ്ങളുമാണ് സമ്മാനിച്ചത്.
സമ്മിറ്റിൻ്റെ ഭാഗമായി സംഘടിപ്പിച്ച ‘പൂർണ്ണ സ്കോളർഷിപ്പോടുകൂടിയ എം ബി ബി എസ് പ്രോഗ്രാം’ യോഗ്യതാ പരീക്ഷയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. ചടങ്ങിന് ഫവാസ് അലി നൂറാനി നന്ദി രേഖപ്പെടുത്തി. വിദേശത്തും സ്വദേശത്തും മികച്ച ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് കൃത്യമായ ദിശാബോധം നൽകാൻ ഈ സമ്മിറ്റിന് സാധിച്ചതായി സംഘാടകർ അറിയിച്ചു.
Content Highlights:
The Global Admission Summit 2026 was successfully held at Calicut Tower in Kozhikode under Fusthat by Markazu. The seminar and spot admission drive offered hundreds of students and parents insights into international education. Representatives from top UK and Indian universities provided direct career counseling and fully funded MBBS scholarship tests.


