Connect with us

Kerala

വെള്ളിമാട്കുന്ന് ബാലികാ മന്ദിരത്തില്‍നിന്നും പെണ്‍കുട്ടികള്‍ ഒളിച്ചോടിയ സംഭവം; പരിശോധന റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

ഇന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും

Published

|

Last Updated

കോഴിക്കോട് |  വെളളിമാട്കുന്ന് ബാലികാമന്ദിരത്തില്‍ നിന്ന് പെണ്‍കുട്ടികള്‍ ഒളിച്ചോടിയ സംഭവത്തില്‍ പ്രത്യേക സംഘം ഇന്ന് റിപ്പോര്‍ട്ട് നല്‍കും. പോലീസ്, ബാലക്ഷേമ സമിതി അംഗങ്ങള്‍ എന്നിവരുള്‍പ്പെടുന്ന സംഘമാണ് ബാലികാ മന്ദിരത്തില്‍ വിശദ പരിശോധന നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ബാലികാ മന്ദിരത്തിലെ അധികൃതര്‍ക്ക് സുരക്ഷാ വീഴ്ച സംഭവിച്ചെന്നാണ് സംഘത്തിന്റെ പ്രാഥമിക നിഗമനം. ആവശ്യത്തിന് സുരക്ഷാ ജീവനക്കാരോ, സിസിടിവി ക്യാമറകളോ സ്ഥാപനത്തില്ലെന്നും സമിതി കണ്ടെത്തി. ഇന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും

നേരത്തെ സംഭവത്തില്‍ അന്വേഷണം നടത്തിയ വനിത ശിശുവികസന വകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടിനും പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ കെയറിനുമെതിരെ വകുപ്പുതല നടപടി സ്വീകരിച്ച് ഇരുവരേയും സ്ഥലംമാറ്റിയിരുന്നു

ജനുവരി 26നാണ് ചില്‍ഡ്രന്‍സ് ഹോമിലെ ആറ് പെണ്‍കുട്ടികള്‍ ഒളിച്ചു കടന്നത്. കാണാതായ ആറു പേരില്‍ രണ്ടു കുട്ടികളെ ബംഗളൂരുവില്‍ നിന്നും നാലു പേരെ മലപ്പുറം എടക്കരയില്‍ നിന്നും കണ്ടെത്തി തിരിച്ചെത്തിച്ചിരുന്നു

ബാലമന്ദിരത്തിലെ മോശം സാഹചര്യം കാരണമാണ് പുറത്തുകടക്കാന്‍ ശ്രമം നടത്തിയതെന്ന് കുട്ടികള്‍ മൊഴിനല്‍കിയിരുന്നു.ബെംഗളൂരിവില്‍ നിന്ന് പിടിയിലായ പെണ്‍കുട്ടികള്‍ക്കൊപ്പം രണ്ട് യുവാക്കളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. . കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരെ ആണ് ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ പോക്‌സോ വകുപ്പ് ചേര്‍ത്ത് കേസെടുത്തിരുന്നു

---- facebook comment plugin here -----

Latest