National
ജനറല്‍ ബിപിന്‍ റാവത്തിനും ഭാര്യക്കും അന്ത്യയാത്രാമൊഴിയേകി രാജ്യം; സംസ്‌കാരം 4.45ന്
ന്യൂഡല്‍ഹി | തമിഴ്‌നാട്ടിലെ കൂനൂരിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും ഭൗതിക ദേഹം വഹിച്ചുള്ള വിലാപയാത്ര ഡല്‍ഹിയിലെ ബ്രാര്‍ സ്‌ക്വയറിലെത്തി. 4.45നാണ് ഇരുവരുടെയും സംസ്‌കാരം നടക്കുക.
നാല് മുതല്‍ അഞ്ച് വരെ അന്തിമോപചാര ചടങ്ങുകള്‍ നടക്കും. 4.15 മുതല്‍ 4.30 വരെ കുടുംബാംഗങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കും. 4.45ന് ഗണ്‍ സല്യൂട്ടും സംസ്‌കാരവും നടക്കും. ധീര സൈനികനും പത്‌നിക്കും യാത്രാമൊഴിയേകാന്‍ മന്ത്രിമാരും വിവിധ മേഖലകളിലെ നേതാക്കളും വിദേശ രാജ്യങ്ങളെ പ്രതിനിധീകരിച്ചെത്തിയവരും ഉന്നത സൈനികോദ്യോഗസ്ഥരും പൊതു ജനങ്ങളുമടക്കം ആയിരങ്ങളാണ് ഇവിടേക്ക് പ്രവഹിക്കുന്നത്.







