Connect with us

Kerala

ഗുണ്ടാത്തലവൻ പുത്തൻപാലം രാജേഷ് പോലീസിൽ കീഴടങ്ങി

മെഡി. കോളജ് പോലീസ് സ്റ്റേഷനിലാണ് ഇരുവരും ഇന്ന് കീഴടങ്ങിയത്.

Published

|

Last Updated

തിരുവനന്തപുരം | തലസ്ഥാനത്തെ ഗുണ്ടാത്തലവൻ പുത്തൻപാലം രാജേഷും സുഹൃത്ത് സാബുവും പോലീസില്‍ കീഴടങ്ങി. മെഡി. കോളജ് പോലീസ് സ്റ്റേഷനിലാണ് ഇരുവരും ഇന്ന് കീഴടങ്ങിയത്. മെഡിക്കൽ കോളജിലെ ആംബുലൻസ് ഡ്രൈവർമാരെ പുത്തൻപാലം രാജേഷ് വെട്ടുകത്തി വീശി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പോലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു

ഈ മാസം 21ന് മുമ്പ് കീഴടങ്ങാൻ കോടതി നിർദേശിച്ചിരുന്നു. മെഡിക്കൽ കോളജിൽനിന്നും രക്ഷപ്പെട്ട കാർ കണ്ടെത്തിയെങ്കിലും രാജേഷ് ഒളിവിൽ പോകുകയായിരുന്നു. അതേസമയം, മറ്റൊരു ഗുണ്ടാത്തലവനായ ഓംപ്രകാശിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

---- facebook comment plugin here -----

Latest