Kerala
കെ എസ് ആര്‍ ടി സിയില്‍ വനിതകള്‍ക്കുള്ള സൗജന്യയാത്ര; തീരുമാനം ഇന്ന്
നടപ്പാക്കാന്‍ ഇനി പത്തു നാള്‍ മാത്രം
തിരുവനന്തപുരം | യു ഡി എഫിന്റെ ഇന്ദിര ഗ്യാരണ്ടി പ്രഖ്യാപനത്തിലെ പ്രധാന ഇനമായ കെ എസ് ആര്‍ ടി സിയില്‍ വനിതകള്‍ക്കുള്ള സൗജന്യയാത്ര നടപ്പാക്കാന്‍ ഇനി പത്തു നാള്‍ മാത്രം. പദ്ധതി എങ്ങിനെ നടപ്പാക്കുമെന്നതില്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.
ഓര്‍ഡിനറി- ഫാസ്റ്റ് പാസഞ്ചറുകളില്‍ പദ്ധതി നടപ്പാക്കാനാണ് നീക്കം. ഇതിനായി 90 കോടി രൂപയാണ് വേണ്ടത്. ഇത് എങ്ങനെ കണ്ടെത്തുമെന്നതടക്കം മന്ത്രിസഭ ചര്‍ച്ച ചെയ്യും. നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് വിടുന്നതിലും കാബിനറ്റ് തീരുമാനമെടുക്കും.







