Connect with us

From the print

സൗജന്യ ആധാര്‍ പുതുക്കല്‍ ഡിസംബര്‍ 14 വരെ നീട്ടി

തിരിച്ചറിയല്‍, വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ http://myaadhaar.uidai.gov.in എന്ന വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്താണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്.

Published

|

Last Updated

ന്യൂഡല്‍ഹി | ആധാര്‍ കാര്‍ഡ് സൗജന്യമായി പുതുക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 14വരെ നീട്ടി. ഈ മാസം 14ന് കാലാവധി അവസാനിച്ചിരുന്നു.

പത്ത് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ആധാര്‍ വിവരങ്ങള്‍ പുതുക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം ഇതുവരെ പുതുക്കാത്തവര്‍ക്ക് ഓണ്‍ലൈന്‍ വഴി സൗജന്യമായി പുതുക്കാവുന്നതാണ്.

അക്ഷയ-ആധാര്‍ കേന്ദ്രങ്ങള്‍ വഴി സേവനം ലഭിക്കാന്‍ 50 രൂപ ഫീസ് നല്‍കണം. തിരിച്ചറിയല്‍, വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ http://myaadhaar.uidai.gov.in എന്ന വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്താണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്.

 

Latest