Connect with us

Kerala

മലപ്പുറത്ത് നാല് പേരെ കാപ്പ് ചുമത്തി നാടുകടത്തി

വിലക്ക് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു

Published

|

Last Updated

മലപ്പുറം  | മലപ്പുറം ജില്ലയില്‍ നിരവധി കേസുകളില്‍ പ്രതിയായ നാലുപേരെ കാപ്പ ചുമത്തി നാടുകടത്തി. ആറ് മാസം മലപ്പുറം ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ല. വിലക്ക് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

ഇതിന് പുറമെ മൂന്ന് വര്ഷം വരെ ജയിലില്‍ കിടക്കാവുന്ന വകുപ്പുകളും ചുമത്തും. നിലമ്പൂര്‍ പള്ളിപ്പാടം സ്വദേശി ഷൗക്കത് അലി, വേങ്ങര സ്വദേശി അബുള്‍ ഗഫൂര്‍, വളാഞ്ചേരി സ്വദേശി സൈദനവി എന്ന് വിളിക്കുന്ന മുല്ലമൊട്ട്, എടക്കര സ്വദേശി സുബിജിത് എന്നിവര്‍ക്കെതിരെയാണ് കാപ്പ ചുമത്തിയത്. നിരവധി അടിപിടി, കഞ്ചാവ് കേസുകളില്‍ പ്രകളാണ് നാല് പേരും.