Connect with us

National

ജമ്മു കശ്മീരില്‍ കാര്‍ തോട്ടിലേക്ക് വീണ് കുടുംബത്തിലെ നാല് പേര് മരിച്ചു

ഒരു കുട്ടി ഗുരുതര പരിക്കുകളോടെ ചികിത്സയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | ജമ്മു കശ്മീരില്‍ കാര്‍ മലയിടുക്കിലേക്ക് വീണ് കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ജമ്മു കശ്മീരിലെ കിശ്ത്വാര്‍ ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം. കാര്‍ മലമുകളില്‍ നിന്ന് താഴേക്ക് തെന്നി മറിഞ്ഞാണ് അപകടമുണ്ടായതെന്ന് കിശ്ത്വാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ദേവാന്‍ഷ് യാദവ് പറഞ്ഞു.

കുടുംബത്തിലെ നാല് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരു കുട്ടി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.