Connect with us

Kerala

മഞ്ചേരിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഓട്ടോയുമായി കൂട്ടിയിടിച്ച് അഞ്ച് മരണം

മരിച്ചവരെല്ലാം ഓട്ടോ യാത്രക്കാരണ്.

Published

|

Last Updated

മലപ്പുറം | മഞ്ചേരിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഓട്ടോയുമായി കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ പരുക്ക് ഗുരുതരമാണ്. മഞ്ചേരിക്ക് സമീപം ചെട്ടിയങ്ങാടിയിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരന്നു അപകടം. മരിച്ചവരെല്ലാം ഓട്ടോ യാത്രക്കാരണ്.

ഓട്ടോ ഡ്രൈവറായ പയ്യനാട് സ്വദേശി അബ്ദുൽ മജീദ്, യാത്രക്കാരായ മുഹ്സിന, തസ്നീമ, തസ്നീമയുടെ മകൾ മൂന്ന് വയസ്സുകാരി റൈസ,  ഏഴ് വയസ്സുകാരി മോളി എന്നിവരാണ് മരിച്ചവത്.  നാല് കുട്ടികളും രണ്ട് സ്ത്രീകളും ഡ്രൈവറുമാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റ ഒരു കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

കിഴക്കേത്തലയിൽ നിന്ന് പുല്ലൂരിലേക്ക് പോകുകയായിരുന്ന ഓട്ടോ അരീക്കോട് ഭാഗത്തുനിന്ന് വന്ന അയ്യപ്പ ഭക്തരുയെട ബസുമായി ചെട്ടിയങ്ങാട് ഭാഗത്തുവെച്ച് കൂട്ടിയിടിക്കുകയായിരുന്നു. കർണാടകയിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടം വരുത്തിയത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായും തകർന്നു. നാട്ടുകാരും ഓടിക്കൂടിയവരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Latest