Connect with us

chief secretary

വിദേശ യാത്ര: എ ഡി ജി പിക്ക് ചീഫ് സെക്രട്ടറിയുടെ താക്കീത്

സിംഗപ്പൂര്‍ യാത്ര നടത്തിയ എ ഡി ജി പി സര്‍ക്കാരില്‍ നിന്ന് രേഖാമൂലം അനുമതി തേടിയിരുന്നില്ല

Published

|

Last Updated

തിരുവനന്തപുരം | സര്‍ക്കാര്‍ അനുതിയില്ലാതെ വിദേശ യാത്ര നടത്തിയ പ്രവൃത്തി ആവര്‍ത്തിക്കരുതെന്ന് എ ഡി ജി പിക്ക് ചീഫ് സെക്രട്ടറിയുടെ താക്കീത്. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി എം ആര്‍ അജിത് കുമാറിനെയാണ് ചീഫ് സെക്രട്ടറി ഡോ. വി വേണു താക്കീത് ചെയ്തത്.

സിംഗപ്പൂര്‍ യാത്ര നടത്തിയ എ ഡി ജി പി സര്‍ക്കാരില്‍ നിന്ന് രേഖാമൂലം അനുമതി തേടിയിരുന്നില്ല. ഡി ജി പിയുടെ അനുമതി മാത്രമാണ് വാങ്ങിയിരുന്നത്. ചീഫ് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ഡി ജി പിയും അജിത് കുമാറില്‍ നിന്ന് വിശദീകരണം തേടി.

തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുണ്ടായിരുന്നതിനാല്‍ തെരെഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വാങ്ങിയാണ് യാത്ര ചെയ്തതെന്ന് എം ആര്‍ അജിത് കുമാര്‍ മറുപടി നല്കി. പകരം ചുമതല മറ്റൊരു ഉദ്യോഗസ്ഥന് നല്‍കിയിരുന്നു. എല്ലാ രേഖകളും സമര്‍പ്പിച്ചാണ് അവധിയെടുത്തതെന്നും അജിത് കുമാര്‍ വിശദീകരിച്ചു.

 

Latest