Connect with us

Food safety inspection

ഭക്ഷ്യ സുരക്ഷാ പരിശോധന തുടരുന്നു; 110 കടകള്‍ പൂട്ടിച്ചു

'നല്ല ഭക്ഷണം നാടിന്റെ അവകാശം' ക്യാമ്പയിന് തുടക്കമായി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് വൃത്തിഹീനമായ അവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കെതിരായ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1,132 പരിശോധനകള്‍ നടന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലൈസന്‍സോ, രജിസ്ട്രേഷനോ ഇല്ലാത്ത 61 കടകളും വൃത്തിഹീനമായ 49 കടകളും ഉള്‍പ്പെടെ ആകെ 110 കടകള്‍ പൂട്ടിച്ചു. 347 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 140 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 93 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതായും മന്ത്രി പറഞ്ഞു.

പരിശോധനകളില്‍ പിഴവ് കണ്ടെത്തിയാല്‍ വിട്ടുവീഴ്ചയില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന പേരില്‍ പുതിയൊരു ക്യാമ്പയിന്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.