Connect with us

ssf national sahithyotsav 2022

പ്രഥമ ദേശീയ സാഹിത്യോത്സവ്: അജയ്യരായി കശ്മീർ

മധ്യപ്രദേശിൽ നിന്നുള്ള ഫായിസ് ഖുറേശി കലാപ്രതിഭയും നിഹാൽ അശ്റഫ് സർഗ പ്രതിഭയുമായി.

Published

|

Last Updated

രാജ്കോട്ട് | ചരിത്രത്തിന്റെ ചന്തവും സൽക്കാരത്തിന്റെ ഗന്ധവും ചാലിട്ടൊഴുകുന്ന ഭൂമിയിലെ സ്വർഗം പ്രഥമ ദേശീയ സാഹിത്യോത്സവിന്റെ സർഗ കിരീടം ചൂടി. ഗുജറാത്തിലെ രാജ്കോട്ടിൽ നാല് ദിവസങ്ങളിലായി നടന്ന ദേശീയ സാഹിത്യോത്സവിൽ ശക്തരായ 23 സംസ്ഥാനങ്ങളെ പിന്നിലാക്കിയാണ് കശ്മീരിലെ പ്രതിഭകൾ ജേതാക്കളായത്. 295 പോയിന്റുകൾ ജമ്മു കശ്മീർ നേടിയപ്പോൾ 278 പോയന്റുകളുമായി കർണാടക രണ്ടാം സ്ഥാനവും 251 പോയിന്റുകളുമായി കേരളം മൂന്നാം സ്ഥാനവും നേടി.

മധ്യപ്രദേശിൽ നിന്നുള്ള ഫായിസ് ഖുറേശി കലാപ്രതിഭയും നിഹാൽ അശ്റഫ് സർഗ പ്രതിഭയുമായി. അറുപതോളം മത്സരയിനങ്ങളിൽ ആയിരത്തോളം പ്രതിഭകളാണ് സാഹിത്യോത്സവിൽ മത്സരിച്ചത്.

Latest