Connect with us

National

ഉത്തര്‍പ്രദേശില്‍ തീപിടുത്തം; 40 കടകള്‍ കത്തി നശിച്ചു

സംഭവത്തില്‍ ആര്‍ക്കും പരിക്കോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Published

|

Last Updated

കാണ്‍പൂര്‍| ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ കിദ്വായ് നഗര്‍ മേഖലയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ 40 കടകള്‍ കത്തി നശിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനായിട്ടില്ലെന്ന് കാണ്‍പൂര്‍ സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് അധികൃതര്‍ പറഞ്ഞു. തീ അണയ്ക്കാന്‍ രണ്ട് ഫയര്‍ ടെന്‍ഡറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും അവര്‍ പറഞ്ഞു.

40 കടകളില്‍ നാലെണ്ണം പൂര്‍ണമായും കത്തി നശിച്ചതായി അധികൃതര്‍ അറിയിച്ചു. ഇതുവരെ ജീവഹാനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.