Connect with us

Oman

ഒടുവില്‍ ആശ്വാസം; ഇന്ത്യയില്‍ നിന്ന് നേരിട്ട് ഒമാനിലേക്ക് പറക്കാന്‍ അനുമതി

പൂര്‍ണമായും വാക്‌സിനെടുത്തവര്‍ക്ക് നേരിട്ട് വരാമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സി എ എ) അറിയിച്ചു.

Published

|

Last Updated

മസ്‌കത്ത് | ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാന യാത്രക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മാസങ്ങള്‍ക്ക് ശേഷം ഒമാന്‍ പിന്‍വലിച്ചു. പൂര്‍ണമായും വാക്‌സിനെടുത്തവര്‍ക്ക് സെപ്തംബർ ഒന്ന് മുതൽ രാജ്യത്തേക്ക് നേരിട്ട് വരാമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സി എ എ) അറിയിച്ചു. ഒമാൻ അംഗീകരിച്ച വാക്സിനെടുത്തവർക്കാണ് അനുമതി.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് അടക്കം 18 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കാണ് ഒഴിവാക്കിയത്. രണ്ട് ഡോസ് വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റിന് പുറമെ പി സി ആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റും യാത്രക്കാര്‍ സമര്‍പ്പിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ഇവ രണ്ടും വേണ്ടതില്ല. വാക്‌സിന്‍ എടുക്കാന്‍ പറ്റാത്ത രോഗങ്ങളുള്ളവര്‍ക്കും പ്രത്യേക മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ ഇവ വേണ്ട.