Connect with us

T20 WORLD CUP

ഒടുവില്‍ തിളങ്ങി രാഹുല്‍, മിന്നലായി വീണ്ടും കോഹ്ലി; ഇന്ത്യക്ക് കൂറ്റൻ സ്‌കോര്‍

പതിവിന് വിപരീതമായി കെ എല്‍ രാഹുലിന്റെ മികച്ച തുടക്കമാണ് ഇന്ത്യക്ക് കരുത്തായത്.

Published

|

Last Updated

അഡലെയ്ഡ് | ഓപണര്‍ കെ എല്‍ രാഹുലും വിരാടും കോലിയും നേടിയ അര്‍ധ ശതകങ്ങളുടെ പിന്‍ബലത്തില്‍ ബംഗ്ലാദേശിനെതിരെ മികച്ച സ്‌കോറുമായി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആറ് വിക്കറ്റിന് 184 റണ്‍സാണ് പടുത്തുയര്‍ത്തിയത്. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ മികച്ച സ്‌കോര്‍ കൂടിയാണിത്.

പതിവിന് വിപരീതമായി കെ എല്‍ രാഹുലിന്റെ മികച്ച തുടക്കമാണ് ഇന്ത്യക്ക് കരുത്തായത്. 32 ബോളില്‍ നിന്ന് 50 റണ്‍സ് രാഹുല്‍ നേടി. അതേസമയം രോഹിത് ശര്‍മക്ക് തിളങ്ങാനായില്ല. 44 ബോളിലാണ് വിരാട് കോലി പുറത്താകാതെ 64 റണ്‍സ് നേടിയത്. സൂര്യകുമാര്‍ യാദവ് 16 ബോളില്‍ 30 റണ്‍സെടുത്തു.

ബംഗ്ലാദേശിന്റെ ഹസന്‍ മഹ്മൂദ് മൂന്ന് വിക്കറ്റെടുത്തു. ശാകിബ് അല്‍ ഹസന്‍ രണ്ട് വിക്കറ്റ് നേടി.

Latest