Connect with us

Kerala

എഫ്‌സിആര്‍ഐ ഭേദഗതി ബില്‍ പിന്‍വലിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് വി ഡി സതീശന്‍

ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സംഘടനകളെയും അവര്‍ക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെയും നിയമ ഭേദഗതി പ്രതികൂലമായി ബാധിക്കും

Published

|

Last Updated

തിരുവനന്തപുരം | എഫ്സിആര്‍ഐ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സംഘടനകളെയും അവര്‍ക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെയും നിയമ ഭേദഗതി പ്രതികൂലമായി ബാധിക്കും .അതിനാല്‍ തീരുമാനം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാരിന്റെ വിദേശ നിയന്ത്രണ നിയമ ഭേദഗതി ബില്ല് ന്യൂനപക്ഷ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഈ ഭേദഗതി നീക്കത്തില്‍ നിന്നും പിന്തിരിയണം. ന്യൂനപക്ഷ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുകയും തകര്‍ക്കുകയും ചെയ്യുന്ന നടപടിയാണിതെന്നും ചെന്നിത്തല പറഞ്ഞു.

 

---- facebook comment plugin here -----

Latest