Connect with us

Business

ഏറ്റവും കുറഞ്ഞ ഫീസില്‍ മികച്ച ടീച്ചേഴ്‌സ്; നീറ്റ്-ജെ.ഇ.ഇ കോച്ചിംഗിന് ഇനി'ഫ്യൂച്ചര്‍'

ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ ഫീസില്‍ ഏറ്റവും മികച്ച ടീച്ചേഴ്‌സിനെ കുട്ടികള്‍ക്ക് ക്ലാസ് റൂമിലും ഓണ്‍ലൈനായും ലഭ്യമാക്കുന്ന ഹൈബ്രിഡ് വിദ്യാഭ്യാസ പദ്ധതിയാണ് ഫ്യൂച്ചര്‍ ലക്ഷ്യം വെക്കുന്നത്.

Published

|

Last Updated

ഇന്ത്യയിലെ പ്രമുഖ വ്യവസായിയും മെഡിക്കല്‍കോളേജുകള്‍, എഞ്ചിനീയറിംഗ് കോളേജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയുമായ ഗോകുലം ഗോപാലനും, എന്‍ട്രന്‍സ് കോച്ചിംഗ് വിദഗ്ധരായ മുഹമ്മദ്ജാബിര്‍, ലിനീഷ്‌ കോടിയാട്ട് ,അഷിമ ജോഷി തുടങ്ങിയവരും ചേര്‍ന്ന ഫ്യൂച്ചര്‍ ഡോക്ടേഴ്‌സിനേയും ഫ്യൂച്ചര്‍ എഞ്ചിനീയേഴ്‌സിനേയും വാര്‍ത്തെടുക്കാന്‍വേണ്ടി ‘ഫ്യൂച്ചര്‍ പവേര്‍ഡ് ബൈഗോകുലം’ എന്ന പേരില്‍ നീറ്റ്, ജെ.ഇ.ഇ കോച്ചിംഗിനു വേണ്ടി ഒരു അക്കാദമി ആരംഭിക്കുകയാണ്.

കേരളത്തിലെ ഏറ്റവും മികച്ച എന്‍ട്രന്‍സ് കോച്ചിംഗ് അധ്യാപകരിലൊരാളായ ഗീതപ്രസാദ് ആണ് ഫ്യൂച്ചറിന്റെ അക്കാദമിക് ഡയറക്ടര്‍. നീറ്റ്, ജെ.ഇ.ഇ,ഓണ്‍ലൈന്‍ കോച്ചിംഗ് വിഭാഗങ്ങള്‍ക്കായി വിവിധ അക്കാദമിക് ഹെഡുമാരുള്‍പ്പെടെ വലിയ അധ്യാപകരുടെ ഒരുനിരതന്നെ ഫ്യൂച്ചറിന്റെ ഭാഗമായുണ്ട്. മുന്‍നിര കെമിസ്ട്രി അധ്യാപകനായ റിജുശങ്കറാണ് ഫ്യൂച്ചര്‍ നീറ്റിന്റെ അക്കാദമിക്‌ഹെഡ്. ഫിസിക്‌സ്‌കോച്ചിംഗ് രംഗത്തെ വിദഗ്ദനായ ഹമീല്‍മുഹമ്മദാണ് ഓണ്‍ലൈന്‍ വിഭാഗങ്ങളുടെ അക്കാദമിക് ഹെഡ്.

ഡോക്ടറാവണം,എഞ്ചിനീയറാവണം എന്നൊക്കെ ഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാര്‍ക്ക് മാനദണ്ഡങ്ങളുമില്ലാതെ വന്നു പഠിക്കാന്‍ കഴിയുന്ന സ്ഥാപനമായിരിക്കും ഫ്യൂച്ചര്‍. ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ ഫീസില്‍ ഏറ്റവും മികച്ച ടീച്ചേഴ്‌സിനെ കുട്ടികള്‍ക്ക് ക്ലാസ് റൂമിലും ഓണ്‍ലൈനായും ലഭ്യമാക്കുന്ന ഹൈബ്രിഡ് വിദ്യാഭ്യാസ പദ്ധതിയാണ് ഫ്യൂച്ചര്‍ ലക്ഷ്യം വെക്കുന്നത്. ഇതിന് പുറമെ സ്‌കോളര്‍ഷിപ്പുകളും നടപ്പിലാക്കുന്നുണ്ട്.

കോഴിക്കോട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി അഞ്ച് ഹെബ്രിഡ് ക്യാമ്പസുകള്‍, കേരളത്തിലും തമിഴ്‌നാട്ടിലുമായി +1, +2 വിനൊപ്പം എന്‍ട്രന്‍സ് കോച്ചിംഗും ലഭ്യമാകുന്ന ്കൂളുകള്‍, ഏഴാം ക്ലാസുമുതല്‍ +2 വരെയുള്ള കുട്ടികള്‍ക്ക് ട്യൂഷന്‍ പ്രോഗ്രാം, ചെറിയ ക്ലാസുകാര്‍ക്ക് മുതല്‍ നീറ്റ് -ജെ.ഇ.ഇ റിപ്പീറ്റേഴ്‌സിനുള്‍പ്പെടെ ഓണ്‍ലൈന്‍ കോച്ചിംഗ് തുടങ്ങി വലിയ പദ്ധതികളുമായാണ് ഫ്യൂച്ചര്‍ലോഞ്ച്‌ചെയ്യപ്പെടുന്നത്.

ഈ ആശയത്തിനുവേണ്ടിയുള്ള ഗോകുലം ഗോപാലന്റെ നിക്ഷേപം 250 കോടിയാണ്. അതിന്റെ ആദ്യഘട്ടമായി 100 കോടിരൂപ നിക്ഷേപിക്കുന്നചടങ്ങും, ഫ്യൂച്ചറിന്റെ ഒഫീഷ്യല്‍ അനൗണ്‍സ്‌മെന്റും നടന്നു

 

---- facebook comment plugin here -----

Latest