Connect with us

Kerala

കോട്ടയത്ത് നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം;യുവാവ് മരിച്ചു

കാറില്‍ ഒപ്പമുണ്ടായിരുന്ന എബി, ജസ്റ്റിന്‍ ചാക്കോ എന്നിവരെ പരുക്കുകളോടെ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

കോട്ടയം |  നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പാറക്കല്‍ കടവിലുണ്ടായ അപകടത്തില്‍ തോട്ടയ്ക്കാട് സ്വദേശി അനൂപ് (28) ആണ് മരിച്ചത്.

കാറില്‍ ഒപ്പമുണ്ടായിരുന്ന എബി, ജസ്റ്റിന്‍ ചാക്കോ എന്നിവരെ പരുക്കുകളോടെ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും അനൂപിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം കോട്ടയം ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

 

---- facebook comment plugin here -----

Latest