Connect with us

National

കേന്ദ്ര സര്‍ക്കാരിനെതിരെ നാളെ ഡല്‍ഹിയില്‍ കര്‍ഷക-തൊഴിലാളി റാലി

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ, കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് റാലി

Published

|

Last Updated

ന്യൂഡല്‍ഹി| വിലക്കയറ്റം, തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെതിരെ  കര്‍ഷകരും തൊഴിലാളികളും റാലി നടത്തും. ഏപ്രില്‍ 5ന് ഡല്‍ഹിയില്‍ വെച്ചാണ് ഇടതുപക്ഷം ആഹ്വാനം ചെയ്ത റാലി നടക്കുക.

റാലി ഓള്‍ ഇന്ത്യ അഗ്രികള്‍ച്ചര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍(എ.ഐ.എ.ഡബ്ല്യു.യു), സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ (സി.ഐ.ടി.യു), ഓള്‍ ഇന്ത്യ കിസാന്‍ സഭ (എ.ഐ.കെ.എസ്) എന്നിവ സംയുക്തമായാണ്ആഹ്വാനം ചെയ്തിരിക്കുന്നത്.

മുന്നൂറോളം അക്കാദമിക് വിദഗ്ധര്‍, അഭിനേതാക്കള്‍, എഴുത്തുകാര്‍, പത്രപ്രവര്‍ത്തകര്‍, പ്രതിരോധ വിദഗ്ധര്‍ എന്നിവര്‍ റാലിക്ക് പിന്തുണ വാഗ്ദാനം ചെതിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ, കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് റാലിയെന്ന് സംഘാടകര്‍ അറിയിച്ചു.