Connect with us

farmers killed

കര്‍ഷക കൊലക്കേസ്; ആശിഷ് മിശ്ര അറസ്റ്റിൽ

12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്.

Published

|

Last Updated

ലഖ്‌നോ | ലഖിംപുര്‍ ഖേരിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ കാര്‍കയറ്റി കൊന്ന കേസില്‍ കേന്ദ്ര സഹമന്ത്രി അജയ്മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ അറസ്റ്റ് രേഖപ്പെടുത്തി. 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്.

സംഭവ സമയം സ്ഥലത്ത് ഇല്ലെന്നു തെളിയിക്കാൻ ആശിഷ് കാണിച്ച തെളിവുകൾ തള്ളുകയായിരുന്നു.

യു പി പോലീസിലെ ക്രൈംബ്രാഞ്ച് സംഘമാണ് ലഖിംപുര്‍ സ്റ്റേഷനില്‍വെച്ച് അദ്ദേഹത്തെ ചോദ്യം ചെയ്തത്. .

ചോദ്യം ചെയ്യല്‍ നടക്കുന്ന ലംഖിപുര്‍ പോലീസ് സ്‌റ്റേഷന് മുമ്പില്‍ വന്‍ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ലഖിംപുരിലും പരിസരത്തുമുള്ള ഇന്റര്‍നെറ്റ് ബന്ധങ്ങളെല്ലാം വിച്ഛേദിച്ചിരിക്കുകയാണ്. ആരേയും സ്റ്റേഷന്‍ പരിസരത്തേക്ക് പോലീസ് കടത്തിവിടുന്നില്ല. കര്‍ഷക സമരത്തിലേക്ക് ഇടച്ചുകയറ്റി കാറില്‍ ആശിഷ് മിശ്രയുണ്ടായിരുന്നതായി ദൃസാക്ഷി മൊഴിയുണ്ട്. ആശിഷ് മിശ്രക്കെതിരെ നിരവധി തെളിവുകള്‍ പോലീസിന്റെ പക്കലുണ്ട്.

കൊലപാതകം അടക്കം ഗുരുതരമായ എട്ട് വകുപ്പുകളാണ് ആശിഷ് മിശ്രക്കെതിരെ ചുമത്തിയിരിക്കുന്നത്.