Connect with us

israeel

ഇസ്രായേലില്‍ കാണാതായ കര്‍ഷകന്‍ ബിജു കുര്യന്‍ കുടുംബവുമായി ബന്ധപ്പെട്ടു

സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കണ്ടെന്നും പറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം | ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ കാണാതായ കര്‍ഷകന്‍ ബിജു കുര്യന്‍ കുടുംബവുമായി ബന്ധപ്പെട്ടു.
കേരളത്തില്‍ നിന്നുള്ള കൃഷി വകുപ്പ് സംഘത്തിനൊപ്പം പോയ കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യ(48)നെയാണു കാണാതായത്.

കഴിഞ്ഞ ദിവസം ഭാര്യയെ വിളിച്ച ബിജു സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കണ്ടെന്നും പറഞ്ഞു. പിന്നീട് ബിജുവുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നു സഹോദരന്‍ ബെന്നി പറഞ്ഞു. ബിജുവിന് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരമെന്ന് കൃഷി മന്ത്രി പി പ്രസാദ് പ്രതികരിച്ചു. എംബസിയിലും പോലീസിലും പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 27 കര്‍ഷകരും കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകുമാണ് ഈ മാസം 12 ന് ഇസ്രായേലിലേക്ക് പോയത്.

വെള്ളിയാഴ്ച രാത്രി മുതലാണ് സംഘത്തിലെ ബിജു കുര്യനെ കാണാതായത്. എംബസിയിലും ഇസ്രായേല്‍ പോലീസിലും പരാതി നല്‍കിയശേഷം സംഘം നാട്ടിലേക്ക് തിരിച്ചിരുന്നു.

 

Latest