Connect with us

Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; 560 രൂപ കുറഞ്ഞു

ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53200 രൂപയാണ്.

Published

|

Last Updated

തിരുവനന്തപുരം|സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. ഇന്ന് 560 രൂപയാണ് പവന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6650 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5560 രൂപയാണ്.

ഇന്നലെ പവന് 800 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നലത്തെ വില 53760 രൂപയായിരുന്നു. യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച് എപ്പോള്‍ വേണമെങ്കിലും ഇസ്രാഈലിനെതിരെ ഇറാന്‍ ആക്രമണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാലാണ്ഇന്നലെ അന്താരാഷ്ട്ര സ്വര്‍ണവില 2400 ഡോളര്‍ കടന്നത്.

തുടര്‍ന്ന്, സ്വര്‍ണ്ണവിലയില്‍ സാങ്കേതിക തിരുത്തല്‍ നടത്തുകയും 80 ഡോളര്‍ കുറഞ്ഞ് 2343 ഡോളറിലേക്ക് എത്തുകയുമായിരുന്നു. ഇതാണ് ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവില കുറയാന്‍ കാരണമായത്.

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 89 രൂപയായി. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഹാള്‍മാര്‍ക്ക് വെള്ളി വില 103 രൂപയാണ്.

 

 

 

Latest