Connect with us

National

വീടിനുള്ളില്‍ സ്ഫോടനം; 4 മരണം

കൂടുതല്‍ പേര്‍ മരണപ്പെട്ടോ എന്ന കാര്യം പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.

Published

|

Last Updated

ബുലന്ദ്ശഹര്‍| ഉത്തര്‍പ്രദേശിലെ വീട്ടിനുള്ളിലെ രാസനിര്‍മ്മാണശാലയില്‍ പൊട്ടിത്തെറി. അപകടത്തെ തുടര്‍ന്ന് 4 മരണം റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറിലാണ് സംഭവം.

കൃഷിയിടത്തിന് നടുവില്‍ സ്ഥിതി ചെയ്യുന്ന വീട്ടില്‍ ഇന്നാണ് സ്ഫോടനമുണ്ടായത്. അഭിഷേക്(20), റായിസ്(40), അഹദ്(5), വിനോദ് എന്നിവരാണ് മരിച്ചത്. കൂടുതല്‍ പേര്‍ മരണപ്പെട്ടോ എന്ന കാര്യം പരിശോധിച്ചു വരികയാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തകര്‍ന്ന വീട്ടില്‍ നിന്നും പൊട്ടിത്തെറിച്ച സിലിണ്ടറിന്റെ കഷ്ണങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് ടീമും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ടെന്നും പൊട്ടിത്തെറിക്ക് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

സിലിണ്ടര്‍ പൊട്ടിതെറിച്ച് വീടുതകര്‍ന്നുവെന്ന ഫോണ്‍കോള്‍ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് പൊലീസിന് ലഭിക്കുന്നത്. കോട്വാലി നഗര്‍ ഏരിയില്‍ നിന്നാണ് ഫോണ്‍കോള്‍ ലഭിച്ചതെന്നും പൊലീസ് അറിയിച്ചു.

 

---- facebook comment plugin here -----

Latest