Connect with us

Kerala

യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ എക്‌സൈസ് പരിശോധന; രണ്ട് കിലോ കഞ്ചാവ് പിടികൂടി

കഞ്ചാവ് ആരോപണം ഉയര്‍ന്നതോടെ ചെന്നിത്തല പരിപാടിയില്‍ നിന്ന് പിന്മാറി.

Published

|

Last Updated

പത്തനംതിട്ട | യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ വീട്ടില്‍ നിന്നാണ് എക്സൈസ് രണ്ട് കിലോ കഞ്ചാവ് പിടികൂടിയത്. നഹാസിന്റെ സഹോദരന്‍ നസീബ് സുലൈമാന്റെ മുറിയില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്. ഇതിന് പിന്നാലെ നസീബ് ഒളിവില്‍ പോയി.

രമേശ് ചെന്നിത്തലയുടെ പത്തനംതിട്ട ജില്ലയിലെ അടുത്ത ആളാണ് നഹാസ്. നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ശബരിമല ഹെല്‍പ്പ് ഡെസ്‌ക് പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് രമേശ് ചെന്നിത്തല ആയിരുന്നു. കഞ്ചാവ് ആരോപണം ഉയര്‍ന്നതോടെ ചെന്നിത്തല പരിപാടിയില്‍ നിന്ന് പിന്മാറി.

 

---- facebook comment plugin here -----

Latest